MollywoodLatest NewsCinemaNewsEntertainment

ഫിറോസും സജ്നയും വേർപിരിയാൻ കാരണം ഷിയാസ്? – സത്യം എന്തെന്ന് വെളിപ്പെടുത്തി ഷിയാസ് കരീം

കൊച്ചി: മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരങ്ങളാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. ബിഗ് ബോസിലൂടെയാണ് ഇവരെ കൂടുതൽ പേരും അറിഞ്ഞുതുടങ്ങിയത്. അടുത്തിടെ തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഇരുവരുടെയും വേര്‍പിരിയലിനിടയില്‍ ഷിയാസ് കരീം എന്ന പേര് വന്നത്. ഒരു അഭിമുഖത്തിനിടെ ഷിയാസിന്റെ പേര് സജ്‌ന പറഞ്ഞതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതോടെ സജ്‌ന-ഫിറോസ് ഡിവോഴ്‌സിന്റെ കാരണം ഷിയാസാണെന്ന തരത്തിൽ പ്രചാരണം നടന്നു.

അങ്ങനൊരു വിഷയം ഇതില്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം ഫിറോസ് വ്യക്തമാക്കിയിരുന്നു. സജ്നയും വ്യക്തമാക്കി. ഇപ്പോള്‍ ഷിയാസും ഇക്കാര്യത്തിൽ വിശദീകരണം നൽകി. സജ്‌ന തനിക്ക് സഹോദരിയെ പോലെയാണെന്ന് ഷിയാസ് പറയുന്നു. ഇവരുടെ വേർപിരിയൽ വാർത്തയിലേക്ക് തന്റെ പേര് വലിച്ചിട്ടത് തന്റെ എതിരാളികൾ ആരെങ്കിലും ആയിരിക്കുമെന്ന് ഷിയാസ് പറയുന്നു.

‘ഫിറോസിക്ക എന്നാണ് ഞാന്‍ ഫിറോസിനെ വിളിക്കുന്നത്. അദ്ദേഹം എന്റെ സുഹൃത്താണ്. സജ്‌ന എന്റെ സഹോദരിയെ പോലെയുമാണ്. ജീവിതത്തില്‍ ആകെ രണ്ട് തവണയേ സജ്‌നയെ കണ്ടിട്ടുള്ളു. സുഹൃത്തിന്റെ ഭാര്യ എനിക്ക് സഹോദരിയാണ്. അങ്ങനെയേ ഇതുവരെ കണ്ടത്. അധികം കണ്ടിട്ടില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ്. ഫിറോസിക്കയുമായിട്ടും ഇടയ്ക്ക് ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു.

എന്റെ എതിരെ നില്‍ക്കുന്നവരോ എന്റെ എതിരാളികളോ ഒക്കെ ആയിരിക്കാം എന്‍റെ പേര് ഇതിലേക്ക് വലിച്ചിട്ടതിന് ഇതിന് പിന്നില്‍. ഞാന്‍ അവരോട് ഇക്കാര്യം വിളിച്ച് ചോദിക്കാന്‍ പോയിട്ടില്ല. കല്യാണം കഴിഞ്ഞ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നത്തില്‍ ഞാന്‍ ഇടപെടേണ്ട ആവശ്യമില്ല. സജ്‌നയും ഫിറോസും തമ്മിലുള്ള പ്രശ്‌നത്തില്‍ ഞാനില്ല. എങ്ങനെയോ എന്റെ പേര് വന്നതാണ്. ഷിയാസ് കരീമിന്റേതെന്ന് പറഞ്ഞ് ഒരു പ്രസ്താവന കൊടുക്കുന്നുണ്ട്. ആ ഇന്റര്‍വ്യൂ വ്യക്തമായി കണ്ടാല്‍ മനസിലാവും. അതില്‍ ഷിയാസ് എന്ന് വന്നുവെന്നേയുള്ളു. അല്ലാതെ ഷിയാസ് കരീം അതിലില്ല. ഇവിടുത്തെ മഞ്ഞപത്രക്കാരാണ് അത് ഷിയാസാണെന്നും അയാളാണ് അവരുടെ ബന്ധത്തിലെ വില്ലനാണെന്നും ഒക്കെ വാര്‍ത്തകള്‍ നല്‍കിയത്. ഞാനിതൊന്നും മൈന്‍ഡ് ചെയ്യാറില്ല’, ഷിയാസ് പറയുന്നു.

സജ്നയുടെ അഭിമുഖത്തില്‍ ഷിയാസ് കരീമിന് എതിരെ പരാതി കൊടുത്ത ആള്‍ക്ക് ഫിറോസുമായി ബന്ധമുണ്ടെന്നോ, ഫിറോസിനൊപ്പമുള്ള അവരുടെ വീഡിയോ കണ്ടെന്നോ അങ്ങനെ എന്തൊക്കെയോ ആണ് പറയുന്നത്. ഞാനിത് അന്വേഷിക്കാന്‍ പോയില്ല. കൂടുതല്‍ അന്വേഷിച്ച് പോയിട്ട് പ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്നും ഷിയാസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button