ഭാറൂച്ച്: ഗുജറാത്തിലെ ഭാറൂച്ച് ജില്ലയിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ 31 മുസ്ലിം സ്ഥാനാര്‍ഥികളാണ് ഇത്തവണ ബിജെപിയിൽ മത്സരിക്കുന്നത് . ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്കിയ 320 സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് 31 മുസ്ലിങ്ങള്‍ ഇടം കണ്ടത്.
read also: ഉത്തരേന്ത്യയെ വിറപ്പിച്ച് ഏഴു സംസ്ഥാനങ്ങളില്‍ ഭൂചലനം
ആദ്യമായാണ് ഈ ജില്ലയില്‍ ഇത്രയധികം മുസ്ലിം സ്ഥാനാർത്ഥികൾ ബിജെപിയിൽ മത്സരിക്കുന്നത് . ജില്ലാ പഞ്ചായത്ത്, ഒമ്പത് താലൂക്ക് പഞ്ചായത്ത്, നാലു മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്ക് ഫെബ്രുവരി 28നാണ് തെരഞ്ഞെടുപ്പ് നടക്കുക. 34 സീറ്റുള്ള ഭാറൂച്ച് ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസ്-ബിടിപി സഖ്യമാണ് ഭരിക്കുന്നത്.
Post Your Comments