റിയാദ്: സൗദി അറേബ്യയില്‍ 364 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തലസ്ഥാന നഗരത്തില്‍ തന്നെയാണ് പുതിയ രോഗികളില്‍ പകുതി പേരും. രാജ്യത്ത് ഇന്ന് 274 രോഗികള്‍ സുഖം പ്രാപിച്ചു വിവിധയിടങ്ങളിലായി അഞ്ച് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371720 ആയി. ഇതില്‍ 362642 പേര്‍ സുഖം പ്രാപിച്ചു.
Read Also: ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കവുമായി പിണറായി സർക്കാർ
ആകെ മരണസംഖ്യ 6420 ആയി ഉയർന്നു. 2558 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്. അതില്‍ 437 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും, മരണനിരക്ക് 1.7 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 176, കിഴക്കന്‍ പ്രവിശ്യ 85, മക്ക 43, അസീര്‍ 11, അല്‍ഖസീം 9, മദീന 7, ജീസാന്‍ 4, വടക്കന്‍ അതിര്‍ത്തി മേഖല 3, അല്‍ജൗഫ് 3, നജ്റാന് 3, തബൂക്ക് 3.
Post Your Comments