Latest NewsSaudi ArabiaNewsGulf

കോവിഡ് വ്യാപനം തടയാനായി ഇന്ത്യയുള്‍പ്പെടെയുള്ള 20 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി സൗദി

റിയാദ്: കോവിഡ് -19 വ്യാപകമായതിനെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

Read Also: ആരൊക്കെ എതിർത്താലും കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കുമെന്ന് അമിത് ഷാ

ഇന്ത്യ, അര്‍ജൻറ്റീന, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജര്‍മ്മനി, അമേരിക്കന്‍ ഐക്യനാടുകള്‍, ഇന്തോനേഷ്യ, അയര്‍ലാന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യുണൈറ്റഡ് കിംഗ്ഡം, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് , ഫ്രാന്‍സ്, ലെബനന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് പ്രവേശനാനുമതി താത്കാലികമായി നിഷേധിക്കപ്പെട്ടിടുള്ളത്.

Read Also: കോവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച്‌ സൗദി അറേബ്യയില്‍ ഇതുവരെ 371,356 കോവിഡ് -19 കേസുകളും, 6,415 കോവിഡ് മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button