ന്യൂഡല്‍ഹി : ഗുലാം നബി ആസാദ് അടക്കമുള്ള രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പിനിടെ കണ്ണീരണിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂര്‍. കലാപരമായി തയ്യാറാക്കിയ അവതരണമായിരുന്നു പ്രധാനമന്ത്രി നടത്തിയതെന്ന് തരൂര്‍ പറഞ്ഞു. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രചിച്ച ബൈ മെനി എ ഹാപ്പി ആക്‌സിഡന്റ്: റീകളക്ഷന്‍സ് ഓഫ് എ ലൈഫ് എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ
ആയിരുന്നു തരൂരിന്റെ പരാമര്‍ശം.
കഴിഞ്ഞദിവസമാണ് രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുന്നതിനിടെ പലതവണ മോദി വിതുമ്പിയിരുന്നു. മോദി ഗുജറാത്തിലെയും ആസാദ് ജമ്മു കശ്മീരിലെയും മുഖ്യമന്ത്രിമാരായിരുന്ന സമയത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്താണ് പ്രധാനമന്ത്രി വികാരാധീനനായത്.
ഗുജറാത്തില്‍നിന്നുള്ള ചില തീര്‍ഥാടകര്‍ക്കു നേരെ ജമ്മു കശ്മീരില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ തന്നെ ആദ്യം വിളിച്ചത് ആസാദ് ആയിരുന്നുവെന്നും മോദി പറഞ്ഞു. ആക്രമണത്തെ കുറിച്ച് പറയുന്നതിനിടെ ആസാദ് കരഞ്ഞുവെന്നും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.
Post Your Comments