ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് കാരണം സർക്കാർ നൽകിയ സത്യവാങ്മൂലമാണെന്ന വാദം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത് നിരർഥക വാദമാണ്. പുതിയ സത്യവാങ്മൂലം സർക്കാർ നല്കില്ലെന്നും കാനം വ്യക്തമാക്കി.
സുപ്രീം കോടതി വിധി മറികടന്നതിൻ്റെ പരിണിതി സംസ്ഥാന നിയമസഭയ്ക്ക് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മെഡിക്കൽ സീറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ടതാണ്. യു.ഡി.എഫിൻ്റെ വാദങ്ങളൊന്നും നടക്കാൻ പോകുന്നതല്ല. ശബരിമലയിൽ യാതൊരു പ്രശ്നവും ഇപ്പോഴില്ല. ഇത് സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമാണ്. – കാനം പറഞ്ഞു.
‘ബന്ധു നിയമനവുമായി ബന്ധപ്പെട്ട് പി.എസ്.സി റാങ്ക് ഹോൾഡർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.ഐ കൂടുതൽ സീറ്റ് ആവശ്യപ്പെടില്ല. തുടർച്ചയായി മത്സരിക്കുന്നവർക്ക് സീറ്റ് നല്കണമോയെന്ന കാര്യം സംസ്ഥാന കൗൺസിൽ യോഗം തീരുമാനിക്കുമെന്നും’ കാനം പറഞ്ഞു. അതേസമയം, നിർണ്ണായക ചർച്ചകൾക്കായി സി.പി.ഐ നേതൃയോഗം ഇന്ന് എം.എൻ സ്മാരകത്തിൽ 10.30 ന് ചേരാനിരിക്കുകയാണ്.
Post Your Comments