ഓസ്കർ പുരസ്കാരം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷ നല്കി പട്ടികയിലിടം പിടിച്ച മലയാള സിനിമ ‘ജല്ലിക്കെട്ട്’ പട്ടികയിൽ നിന്നും പുറത്തായി. എന്നാൽ, 93മത് ഓസ്കർ മത്സരത്തിന് ഇന്ത്യൻ പ്രതീക്ഷയുമായി ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം ‘ബിട്ടു’ പട്ടികയിൽ ഇടം തേടി.
Also Read:ബിജെപി ഒരു മുന്നണിയുമായും ധാരണയോ നീക്കുപോക്കോ നടത്തില്ല : കുമ്മനം
ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട്’ അക്കാദമി അവാർഡിൻ്റെ ഇൻ്റർ നാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലായിരുന്നു പരിഗണിച്ചിരുന്നത്.
ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടാനാകാതെ ‘ജല്ലിക്കട്ട്’ പുറത്തേക്ക് പോയത് മലയാളി പ്രേക്ഷകരിൽ നിരാശയുണ്ടാക്കിയിരിക്കുകയാണ്. കരീഷ്മ ദേവ് ഡ്യൂബെയാണ് ‘ബിട്ടു’ വിൻ്റെ സംവിധായിക. 27 ചിത്രങ്ങളാണ് ഇന്ത്യയിൽ നിന്ന് പ്രാഥമിക മത്സരത്തിനുണ്ടായിരുന്നത്.
രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങൾ ജല്ലിക്കട്ട് നേടിയിരുന്നു. ആൻ്റണി വർഗീസ് പെപെ, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രം ബോക്സോഫീസിലും വിജയം കുറിച്ചിരുന്നു.
Post Your Comments