Latest NewsKeralaIndia

പ്രതിദിന കേസുകള്‍ക്കും പുറമേ പ്രതിദിന മരണത്തിലും ഒന്നാം നമ്പറായി കേരളം: കോവിഡ് പാളിച്ചയിൽ കേന്ദ്രതീരുമാനം ഇങ്ങനെ

തിങ്കളാഴ്ച 15 സംസ്ഥാനങ്ങളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തില്‍ 16 പേര്‍ മരിച്ചു.

ന്യൂഡൽഹി ∙ രാജ്യമെങ്ങും പുതിയ കോവിഡ് കേസുകളും പ്രതിദിന മരണവും കുറയുമ്പോഴും കേരളത്തിലെ സ്ഥിതി നേരെ മറിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ളവരുടെ എണ്ണത്തിനും പ്രതിദിന കേസുകൾക്കും പുറമേ പ്രതിദിന മരണത്തിലും കേരളമാണ് ഇപ്പോൾ രാജ്യത്ത് ഒന്നാമത് ആണ്. തിങ്കളാഴ്ച 15 സംസ്ഥാനങ്ങളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നപ്പോഴും കേരളത്തില്‍ 16 പേര്‍ മരിച്ചു.

രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുമ്പോള്‍ കേരളത്തിലെ കണക്കുകള്‍ ഉയരുന്നത് രാജ്യം ആശങ്കയോടെയാണ് ഉറ്റു നോക്കുന്നത്. കേരളത്തിനെന്തു പറ്റിയെന്ന് പഠിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തില്‍ എത്തും.തിങ്കളാഴ്ച 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ല. തിങ്കളാഴ്ച രാജ്യത്താകെ 78 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പതിനാറും കേരളത്തിലാണ് സംഭവിച്ചത്.

മൊത്തം മരണം അര ലക്ഷം കടന്ന മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 15 മരണം മാത്രമാണു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇന്നലെ മഹാരാഷ്ട്രയില്‍ 35 മരണവും കേരളത്തില്‍ 19 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടക്കത്തില്‍ കോവിഡിനെ പിടിച്ചു കെട്ടിയ കേരളത്തില്‍ വാക്‌സിനെത്തിയ സമയത്ത് കോവിഡ് കണക്കുകള്‍ കുതിച്ചുയരുമ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മാത്രമല്ല കോവിഡിന് ചികിത്സയിലുള്ളവരുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വളരെ കൂടുതലാണ്.

read also : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചടങ്ങുകളിലേക്ക് അഹിന്ദു തഹസീല്‍ദാര്‍ , പ്രതിഷേധത്തിനൊടുവിൽ മാറ്റം

മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമെല്ലാം കോവിഡ് രോഗികളുടെ എണ്ണം കുറയുമ്ബോള്‍ രാജ്യത്തു കോവിഡ് ചികിത്സയില്‍ തുടരുന്നവരില്‍ 45.72 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച വരെ രാജ്യത്താകെ ചികിത്സയിലുള്ളത് 1,43,625 പേര്‍; ഇതില്‍ 65,670 പേര്‍ കേരളത്തിലും 35,991 പേര്‍ മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ 71 % രോഗികളും ഈ 2 സംസ്ഥാനങ്ങളിലാണ്.അരുണാചല്‍പ്രദേശ്, ത്രിപുര, മിസോറം, നാഗാലാന്‍ഡ്, ആന്‍ഡമാന്‍, ദാദ്രനാഗര്‍ ഹവേലി, ലക്ഷദ്വീപ് എന്നിങ്ങനെ ഏഴിടത്ത് മൂന്നാഴ്ചകളായി കോവിഡ് മരണമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button