ന്യൂഡല്‍ഹി: രാജ്യത്തെ 77.4 ശതമാനം രോഗികളും കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ 13,984, മഹാരാഷ്‌ട്രയില്‍ 4869, തമിഴ്‌നാട് 1957, ആന്ധ്രാ പ്രദേശ് 1546, കര്‍ണാടക 1285 എന്നിങ്ങനെയാണ് പ്രതിദിന രോഗ കണക്ക്. ഇതില്‍ കേരളത്തില്‍ നിന്നും മാത്രം 45.78 ശതമാനം രോഗികളുണ്ട്. കൊവിഡ് മരണനിരക്കിലും ഇന്ന് മുന്നില്‍ കേരളമാണ് 118 പേരാണ് രോഗത്തിന് കീഴടങ്ങിയത്. തൊട്ടുപിന്നിലായി മഹാരാഷ്‌ട്ര 90.
അതേസമയം രാജ്യത്തെ കൊവിഡ് കണക്കില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 30,000 ത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,887 പേര്‍ രോഗമുക്തി നേടിയതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ ആകെ രോഗമുക്തര്‍ 3.08 കോടിയായി. രോഗമുക്തി നിരക്ക് 97.38 ശതമാനം. അതേസമയം 24 മണിക്കൂറിനിടെ 30,549 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണം 422 ആണ്.
രോഗംബാധിച്ച് ചികിത്സയിലുളളവര്‍ 4,04,958 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61.09 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകള്‍ 47.85 കോടിയായി.
Post Your Comments