ന്യൂഡൽഹി: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും.ഗ്രാമീണ മേഖലകളില്‍ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് താഴേതട്ടിലെ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. മുഖ്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. രണ്ടാം തരംഗത്തില്‍ ഗ്രാമീണ മേഖലയിലെ തീവ്ര വ്യാപനത്തില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
വീടുവീടാന്തരം നിരീക്ഷണവും രോഗ നിര്‍ണ്ണയവും കാര്യക്ഷമമായി നടത്താന്‍ അങ്കണവാടി, ആശ വര്‍ക്കര്‍മാരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ ഇന്നലെ 3 ലക്ഷത്തിന് താഴെയാണ്. 2.82 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറുകള്‍ക്കിടെ 4100 പേര്‍ രോഗബാധിതരായി മരണമടഞ്ഞു. ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്. പല സംസ്ഥാനങ്ങളും ലോക് ഡൌണിലേക്ക് പോയ പശ്ചാത്തലത്തിലും വാക്സിനേഷൻ കൂട്ടിയ സാഹചര്യത്തിലുമാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്.
Post Your Comments