
കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമനം അട്ടിമറിച്ചെന്ന് പരാതി നൽകിയ വിഷയ വിദഗ്ദരിൽ ഒരാൾ പിന്മാറിയതായി വി.സി. വിഷയ വിദഗ്ദ്ധരിൽ ഒരാളായ ഡോ ടി പവിത്രൻ പരാതിയിൽ നിന്ന് പിന്മാറിയതായി വി.സി വ്യക്തമാക്കി. താൻ പരാതി പിൻവലിക്കുന്നതായി സൂചിപ്പിച്ച് മലയാളം സർവകലാശാലയിലെ ഒരു ചെയറിന്റെ അധ്യക്ഷൻ കൂടിയായ ഡോ ടി. പവിത്രൻ വി.സിക്ക് കത്ത് നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Also Read:ബിജെപിയെ പ്രതിരോധിക്കാൻ സൈബര്‍ പോരാളികള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ച് രാഹുല്‍ ഗാന്ധി
സിപിഎമ്മുമായി അടുപ്പത്തിലുള്ള അധ്യാപകനാണ് ഇദ്ദേഹം. വിരമിച്ച ശേഷമാണ് ഇദ്ദേഹത്തിന് മലയാളം സർവകലാശാലയിൽ നിയമനം ലഭിച്ചത്. വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സിപിഎമ്മിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പരാതി പിൻവലിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേസമയം, മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നിനിത രംഗത്തെത്തിയിരുന്നു. ഏഴ് വര്‍ഷം മുന്‍പുള്ള ഒരു പിഎസ്‌സി റാങ്ക് ലിസ്റ്റിലെ തൻ്റെ 212 ആം റാങ്ക് ചൂണ്ടിക്കാണിച്ചാണ് എല്ലാവരും സംസാരിക്കുന്നതെന്നും ഇത് വലിയ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും നിനിത ആരോപിച്ചു.
Also Read:രാമക്ഷേത്രത്തിന് ആയിരം രൂപ സംഭാവന നൽകി എല്‍ദോസ് കുന്നപ്പിള്ളി; വിവാദം
നിനിതയുടെ നിയമനത്തിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍ ആയിരുന്നു വി.സിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി നൽകിയത്. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂവരും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പരാതിയാണ് ഇപ്പോൾ പവിത്രൻ പിൻവലിച്ചിരിക്കുന്നത്.
Post Your Comments