ന്യൂഡല്‍ഹി : ബിജെപിയെ പ്രതിരോധിക്കാനും പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമായി സൈബര്‍ പോരാളികള്‍ക്കുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ട്രോളുകളുമായി പോരാടുന്നതിന് തന്റെ പാര്‍ട്ടിയുടെ ‘ആര്‍മി ഓഫ് ട്രൂത്തി’ല്‍ ചേരാന്‍ രാജ്യത്തെ യുവാക്കളെ രാഹുല്‍ ഗാന്ധി ക്ഷണിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ യുവാക്കളെ ക്ഷണിച്ചിരിക്കുന്നത്.
അഞ്ചു ലക്ഷത്തോളം പേരെ സൈബര്‍ പോരാളികളെ കോണ്‍ഗ്രസ് റിക്രൂട്ട് ചെയ്യുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഈ രാജ്യത്തിനെതിരായ ആക്രമണത്തിന്റെ നട്ടെല്ല് ഒരു ട്രോള്‍ സൈന്യമാണ്, വിദ്വേഷം, പക എന്നിവ പ്രചരിപ്പിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് അതിനുള്ള പ്രതിഫലം ലഭിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.
India needs non violent warriors to fight for truth, compassion & harmony. You are central to defending the idea of India.
Come, #JoinCongressSocialMedia in this fight.
India needs you! pic.twitter.com/DhBsHMKU22
— Rahul Gandhi (@RahulGandhi) February 8, 2021
ലിബറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും അനുകമ്പ, സമാധാനം, ഐക്യം, വാത്സല്യം എന്നിവയുടെ ആശയങ്ങള്‍ സംരക്ഷിക്കുന്നതിനും തങ്ങള്‍ക്ക് യോദ്ധാക്കള്‍ ആവശ്യമാണ്. കോണ്‍ഗ്രസിന്റെ സോഷ്യൽമീഡിയ കൂട്ടായ്മയില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments