KeralaLatest NewsNewsIndia

കേരളം വെന്തുരുകുന്നു; 40 ഡിഗ്രി കടന്ന് ചൂട്, കാത്തിരിക്കുന്നത് കൊടും വേനൽ?

കേരളം കനത്ത ചൂടിലേക്ക്?

മകരത്തിലെ മരംകോച്ചുന്ന മഞ്ഞുകഴിഞ്ഞു. കേരളം കനത്ത ചൂടിലേക്ക്. പല സ്ഥലങ്ങളിലും പകൽ ചൂട് 40 ഡിഗ്രി കവിഞ്ഞിരിക്കുകയാണ്. ഭൂഗർഭ ജലം അപകടകരമാം വിധത്തിൽ താഴുന്നതായാണ് റിപ്പോർട്ട്. തുലാവർഷം ചതിച്ചതാണ് വേനൽ ഇത്രവേഗം കടുക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ചത് ഇപ്രാവശ്യമാണ്.

Also Read:ചിലര്‍ അങ്ങനെയാണ്, എന്തിനും തെറ്റുകാണുന്നവര്‍; ‘കസേര’ വിവാദത്തില്‍ പാര്‍വതിക്ക് മറുപടിയുമായി രചന

ശരാശരിയിൽ നിന്ന് 28 ശതമാനം കുറവ് മഴ മാത്രമാണ് ഇത്തവണ ലഭിച്ചുള്ളൂ. 492 മിലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 369 മിലിമീറ്റർ മഴ മാത്രമേ ലഭിച്ചുള്ളൂ. ന്യുനമർദ്ദവും അതിലൂടെ മഴയും ഉണ്ടായില്ലെങ്കിൽ വലിയ ജലക്ഷാമത്തിനു നാട് സാക്ഷ്യം വഹിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോർട്ട്.

പുലർച്ചെയുള്ള തണുപ്പ് ഈ ആഴ്ച കഴിയുന്നതോടെ മാറും. വേനൽ കടുത്തടോടെ കർഷകരും കന്നുകാലി കർഷകരും പ്രതിസന്ധിയിലാണ്. കനത്ത ചൂടിൽ കൃഷിയിടങ്ങളും പുല്ലുവളർത്താൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. തോടുകളും കുളങ്ങളും വറ്റിവരണ്ട നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button