
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം 192 റണ്‍സിന് ഓള്‍ഔട്ടായി. 72 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 192 റണ്‍സിന് അവസാനിച്ചു. ഇന്ത്യന്‍ ബാറ്റിങ് ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് കംഗാരുക്കള്‍ക്കെതിരെ രണ്ടാംനിരയെ വെച്ച് പോരാട്ടം പിടിച്ചതിെന്റ ആഘോഷമൊടുങ്ങും മുമ്ബാണ് അപ്രതീക്ഷിത തോല്‍വി.
2017നു ശേഷം ആദ്യമായാണ് ഇന്ത്യ സ്വന്തം മണ്ണില്‍ ടെസ്റ്റ് തോല്‍വി അറിയുന്നത്. ആദ്യ ഇന്നിങ്സില്‍ തകര്‍പ്പന്‍ തുടക്കമിട്ട ഇംഗ്ലണ്ടിനെ പിടിച്ച് കെട്ടാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന സംശയം ആരംഭത്തിൽ തന്നെയുണ്ടായിരുന്നു. സ്കോര്‍ ഇംഗ്ലണ്ട് 578, 178, ഇന്ത്യ 337, 192.
Post Your Comments