അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ധനസമാഹരണത്തിൽ പങ്കാളിയായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ആര്‍എസ്എസിൻ്റെ ജില്ല പ്രചാരക് അജേഷ്കുമാറിന് കുന്നപ്പിള്ളി പണം നൽകുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസിൽ വെച്ചായിരുന്നു സംഭാവന.
Also Read:താലൂക്ക് ആശുപത്രിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ
സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ എംഎല്‍എക്ക് കൈമാറുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ വര്‍ഗീയത ഇല്ലെന്നും സഹായം ആവശ്യപ്പെട്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് അത് നല്‍കാറുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തോട് വിശദീകരിച്ചു.
നേരത്തെ ആലപ്പുഴയില്‍ ജില്ലാ കോൺഗ്രസ് നേതാവ് അയോധ്യ ക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി സംഭാവന നല്‍കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനോടകം നിരവധിയാളുകൾ ക്ഷേത്രത്തിന് സംഭാവന നൽകി കഴിഞ്ഞു.
Post Your Comments