CinemaLatest NewsIndiaNewsEntertainment

വേറെ ലെവൽ ട്രാൻസ്ഫൊര്‍മേഷന്‍; വൈറലായി വിദ്യുലേഖയുടെ മേക്കോവർ ചിത്രങ്ങള്‍

ഇതാണ് മാസ് ട്രാൻസ്ഫൊര്‍മേഷന്‍ 86-ല്‍ നിന്നും 65 കിലോയിലേക്ക്

ഹാസ്യ റോളുകളിലൂടെ ശ്രദ്ധേയയായ താരമാണ് വിദ്യു രാമന്‍. തെന്നിന്ത്യൻ താരമായ വിദ്യുലേഖയുടെ മേക്കോവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ശരീരഭാരം കുറച്ചെത്തിയ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. നടിയുടെ മേക്കോവർ പലർക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നവയാണ്.

Also Read:വാട്ട്‌സ്ആപ്പിന് ബദലായി കേന്ദ്ര സര്‍ക്കാരിന്റെ ‘ സന്ദേശ് ‘ ആപ്പ്

21 കിലോ ശരീരഭാരമാണ് താരം കുറിച്ചിരിക്കുന്നത്. 86 കിലോയില്‍ നിന്നും 65 കിലോ ആയിരിക്കുകയാണ് വിദ്യു രാമന്‍ ഇപ്പോള്‍. താരം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ചെടുത്ത ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. പൊലീസ് വേഷത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മാസ് ട്രാന്‍സ്‌ഫൊര്‍മേഷന്‍ എന്നാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്ന കമന്റ്. നീ താനേ എന്‍ പൊന്‍വസന്തം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന വിദ്യു രാമന്‍ നടന്‍ മോഹന്‍ രാമന്റെ മകളാണ്. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Vidyu Raman (@vidyuraman)

shortlink

Related Articles

Post Your Comments

Related Articles


Back to top button