
ചെന്നൈ: പ്രശസ്ത ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴിലെ ടെലിവിഷന്‍ താരമായ ഇന്ദ്രകുമാറിനെയാണ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Read Also : 31 ആം വയസിൽ എൻ്റെ ജീവിതം മാറ്റിയത് മമ്മൂട്ടി; പ്രീസ്റ്റ് സംവിധായകനോട് ലാൽ ജോസിന് പറയാനുള്ളത്
വെള്ളിയാഴ്ചയാണ് സുഹൃത്തിന്റെ പേരാംബലൂരിലുള്ള വീട്ടില്‍ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ ഇന്ദ്രകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ഇന്ദ്രകുമാറിന് ഭാര്യയും കുഞ്ഞുമുണ്ട്.
Post Your Comments