റോം : കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളായി ബ്രിട്ടണില്‍ ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്. എന്നാല്‍ ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും ഭീതി പടര്‍ത്തി ജനിതക മാറ്റം വന്ന മഹാമാരി വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇറ്റാലിയന്‍ ആരോഗ്യ മന്ത്രാലയമാണ് തങ്ങളുടെ ഒരു പൗരനില്‍ ബ്രിട്ടനില്‍ കണ്ടെത്തിയ ജനിക മാറ്റം വന്ന വൈറസ് ബാധ സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്.
read also : പുതിയ വൈറസ് വകഭേദം 70 ശതമാനം കൂടുതല്‍ വ്യാപനശേഷിയുളളത് , വ്യോമ ഗതാഗതം വിലക്കി രാജ്യങ്ങള്‍
രോഗം സ്ഥിരീകരിച്ചിരിക്കുന്ന ഇറ്റാലിയന്‍ പൗരന്‍ തന്റെ പങ്കാളിയ്‌ക്കൊപ്പം ഏതാനും ദിവസം മുമ്പ് ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയതാണ്. റോമിലെ ഫ്യുമിചീനോ എയര്‍പോര്‍ട്ടിലാണ് ഇയാള്‍ ബ്രിട്ടനില്‍ നിന്നും വിമാനമാര്‍ഗം എത്തിയത്. ഇദ്ദേഹത്തെ ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബ്രിട്ടന്റെ അയല്‍രാജ്യങ്ങള്‍ വൈറസ് ഭീതിയില്‍ തങ്ങളുടെ അതിര്‍ത്തികളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുകയും ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജനിതക മാറ്റം വന്ന വൈറസ് വേഗത്തില്‍ വ്യാപിക്കുന്നതും തീവ്രത കൂടിയതുമാണ്.
Post Your Comments