ഋഷി ഗംഗ ജല വൈദുത പദ്ധതിക്കെതിരെയുള്ള അട്ടിമറി ശ്രമമാണോ ഉത്തരാഖണ്ഡിലെ പ്രളയമെന്ന് സംശയം. മഞ്ഞുമലയിടിഞ്ഞുവീണു മഹാപ്രളയവും കുത്തൊഴുക്കുമുണ്ടായ സംഭവത്തിൽ പ്രതിരോധരംഗത്തെ ഗവേഷകർക്ക് വരെ ആശ്ചര്യം. ശൈത്യകാലത്ത് ഒരിടത്തും സംഭവിക്കാത്ത കാര്യമാണ് നടന്നിരിക്കുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
അപകടത്തിൽ 170 തിലേറെപ്പേരെ കാണാതായി. അണക്കെട്ട് അടക്കം ഋഷി ഗംഗ ജലവൈദ്ദുത പദ്ധതി തകർന്നു. ദേശിയ ദുരന്ത നിവാരണ സേനയും സൈന്യവും നാട്ടുകാരും ഇപ്പോഴും രക്ഷാപ്രവർത്തനവുമായി സ്ഥലത്തുണ്ട്. ചമോലി ജില്ലയിലെ റെനി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. ഇന്ത്യ ചൈന അതിർത്തിയിലെ തപോവന മേഖലയിൽ സംഭവിച്ചത് മഞ്ഞുമലകൾക്കിടയിലുണ്ടായ തടാകം പൊട്ടിയുണ്ടായ ദുരന്തം ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
എന്നാൽ, സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതകളുണ്ടോയെന്ന് പരിശോധിക്കുന്നു.
മൈനസ് 20 ഡിഗ്രിയിൽ പ്രദേശമാകെ മഞ്ഞുമൂടിക്കിടക്കുകയാണ്. മഞ്ഞുരുകാത്ത തണുപ്പുകാലത്താണ് ഇത്തരം തടാകങ്ങൾ രൂപപ്പെടുന്നത്. 50 വർഷത്തിനിടെ ഇത്തരമൊരു സംഭവം കണ്ടിട്ടില്ലെന്നു ഒരു പ്രതിരോധ ശാസ്ത്രഞ്ജൻ അഭിപ്രായപ്പെട്ടു. മലമുകളിലെ പോരാട്ടവേദികളിൽ ലഭ്യമായ മഞ്ഞു തടാകങ്ങളെ ശത്രുവിനെതിരെ പ്രയോഗിക്കുന്ന സേന വിഭാഗങ്ങൾ ഉണ്ട്. അതുപോലെ എന്തെങ്കിലും ആണോയെന്നും പരിശോധിച്ച് വരികയാണ്.
പ്രളയത്തിൽ ഋഷി ഗംഗ പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചു. സുപ്രധാന പദ്ധതിയായ ഋഷി ഗംഗ പദ്ധതി തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിശ്ചിത അകലത്തിൽ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചു വിടാനുള്ള സ്ഫോടനം നടത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
Post Your Comments