ന്യൂഡല്‍ഹി: ജനങ്ങളുടെ പട്ടിണിയെക്കാള്‍ ബിസിനസ് ആഗ്രഹിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാകേഷ് ടിക്കായത്തിന്റെ ഭീഷണി. കര്‍ഷക സമരത്തെക്കുറിച്ച് രാജ്യസഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് രംഗത്ത് വന്നത്. മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു..
Read Also : സച്ചിന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കെതിരെ ആഞ്ഞടിച്ച് നടന് നസറുദ്ദീന്‍ ഷാ
ജനങ്ങളുടെ പട്ടിണിയെക്കാള്‍ ബിസിനസ് ആഗ്രഹിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കും. താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അത്തരമൊരു നിയമം കൊണ്ടുവന്നാല്‍ രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കും. നിലവില്‍ താങ്ങുവില നിയമമില്ലാത്തതിനാല്‍ കച്ചവടക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണെന്നും ടികായത്ത് പറഞ്ഞു.
രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി കാര്‍ഷിക പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിച്ചത്. താങ്ങുവില തുടരുമെന്ന നിയമാനുസൃതമായ ഉറപ്പ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. കര്‍ഷക സമരം അവസാനിപ്പിക്കണം, നിയമത്തില്‍ ഒഴിവാക്കേണ്ടവ എടുത്തുകളയുമെന്നും മോദി പറഞ്ഞിരുന്നു. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് കേന്ദ്രസര്‍ക്കാര്‍ നിയമം പാസ്സാക്കിയത് എന്നായിരുന്നു രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ അവകാശവാദം.
Post Your Comments