തിരുവനന്തപുരം: ജോലി അല്ലെങ്കില്‍ മരണം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം . നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് തലസ്ഥാന നഗരി. സെക്രട്ടേറിയേറ്റിന് മുന്നില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ സമരം പതിന്നാലാം ദിവസം പിന്നിടുമ്പോഴായിരുന്നു ഇത്തരമൊരു സമരരീതി. ജോലി അല്ലെങ്കില്‍ മരണം, ഒരാള്‍ ജീവന്‍ വെടിഞ്ഞാല്‍ മറ്റുളളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ.. ഇതായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി എത്തിയ ഉദ്യോഗാര്‍ത്ഥികളുടെ നിലപാട്.
Read Also : സിപിഎമ്മിനെ പൂട്ടാന്‍ യുഡിഎഫ് , ശബരിമലയ്ക്ക് പുറമെ വീണ്ടും കരട് ബില്ല് പുറത്തിറക്കി യുഡിഎഫ്
ആത്മഹത്യ ശ്രമം ഉണ്ടാകുമെന്നറിഞ്ഞതോടെ പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ പൊലീസ് പിടിച്ചുവാങ്ങി. ഇതിനിടെ കവറില്‍ സൂക്ഷിച്ച മണ്ണെണ്ണ റിജു എന്ന ഉദ്യോഗാര്‍ത്ഥി ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരാളും ആത്മഹത്യാ ശ്രമം നടത്തി. വെളളം ചീറ്റിയും പിടിച്ചുമാറ്റിയുമായിരുന്നു പൊലീസ് നടപടി. ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സെത്തി റോഡ് അടക്കം കഴുകി. തൊട്ടുപിന്നാലെ ആംബുലന്‍സില്‍ റിജുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Post Your Comments