പാലക്കാട്: സിപിഎമ്മിനെ പൂട്ടാന്‍ യുഡിഎഫ് , ശബരിമലയ്ക്ക് പുറമെ വീണ്ടും കരട് ബില്ല് പുറത്തിറക്കി യുഡിഎഫ് . യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ തടയാന്‍ ബില്ല് കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റാങ്ക് ലിസ്റ്റില്‍ പേരു വന്നിട്ടും ജോലി കിട്ടാതെ തിരുവനന്തപുരത്ത് കാരക്കോണത്ത് അനു എന്ന് ചെറുപ്പക്കാരന്‍ ജീവനൊടുക്കിയ സംഭവം അദ്ദേഹം എടുത്തുപറഞ്ഞു. റാങ്ക് ലിസ്റ്റുകാര്‍ കണ്ണീരും കൈയുമായി ജോലിക്കായി നടക്കുന്നു. പിന്‍വാതില്‍ നിയമനങ്ങളുടെ കുഭമേളയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് നടക്കുന്നതെന്ന് അദ്ദേഹം പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Read Also : തനിക്ക് അങ്ങേയറ്റം ബഹുമാനമുള്ള കോണ്‍ഗ്രസ് നേതാവിനെ പ്രശംസിച്ച് പ്രധാനമന്ത്രി
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ സ്ഥിതി പൂര്‍ണ്ണമായി അവസാനിപ്പിക്കും. ഇതിനായി സമഗ്രമായ നിയമനിര്‍മ്മാണമാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനല്‍ കുറ്റമാക്കി നിബന്ധന ചെയ്യുന്നതാണ് ഈ ബില്ല്.ഈ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തില്‍ മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട്.ഇതു കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാര്‍ക്കെങ്കിലും തൊഴില്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
Post Your Comments