കോഴിക്കോട് : കര്‍ഷകര്‍ക്ക് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. കര്‍ഷകസമരത്തെ വിമര്‍ശിക്കുന്നത് അസഹനീയവും മ്‌ളേച്ഛവുമായ കാര്യമെന്ന് നടി പറഞ്ഞു. എല്ലാ രീതിയിലും താന്‍ കര്‍ഷകരുടെ കൂടെയാണെന്നും, ഇന്ത്യ എഗയിന്‍സ്റ്റ് പ്രൊപഗണ്ട എന്ന ഹാഷ്ടാഗ് ഇടുന്നവരാണ് ഇന്ത്യക്കെതിരെ നില്‍ക്കുന്നതെന്നും പാര്‍വതി വിമര്‍ശിച്ചു. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ അഭിപ്രായപ്രകടനം
Read Also : കൃഷി പദ്ധതിക്കായി 16,000 കോടി രൂപ വകയിരുത്തി കേന്ദ്രം,
‘എല്ലാ രീതിയിലും ഞാന്‍ കര്‍ഷകരുടെ കൂടെയാണ്, സമരത്തിന്റെ കൂടെയാണ്, അതില്‍ മറ്റൊരുവശം എനിക്ക് കാണാനില്ല. സെലിബ്രിറ്റികള്‍ തത്തപറയും പോലെ ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും മ്‌ളേച്ഛവുമാണ്. അവര്‍ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രചാരണം എന്ന് ഹാഷ്ടാഗ് ഇടുമ്പോള്‍ തിരിച്ച് അവരോടാണ് പറയേണ്ടത്, അവർ ചെയ്യുന്നതാണ് പ്രൊപഗണ്ട എന്ന്. ഇക്കാര്യം പകല്‍പോലെ വ്യക്തമാണ്’- പാര്‍വതി വിമര്‍ശിച്ചു.
Post Your Comments