കർണാടകയിലെ അശ്വന്തപുര ഗ്രാമത്തിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ നടത്തിയ ‘നഗര സങ്കീർത്തനേ’ എന്ന പരിപാടി സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. രഘുലീല സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥികളാണ് ‘നഗര സങ്കീർത്തനേ’ ഗ്രാമത്തിലുടനീളം അവതരിപ്പിച്ചത്. സംഗീതത്തിൻ്റെ സംസ്കാരത്തെ കുറിച്ച് മറ്റുള്ളവരിലേക്ക് അറിവ് പകർന്നു നൽകുക എന്ന ഉദ്ദേശത്തോട് കൂടെയാണ് വിദ്യാർത്ഥികൾ ഈ പരിപാടി നടത്തിയത്.
കർണാടകയിലെ അശ്വന്തപുര ഗ്രാമത്തിലെ റോഡുകളിലൂടെ നടന്ന് സംഗീതം ആലപിച്ചും, നൃത്തം ചെയ്തുമായിരുന്നു ഇവരുടെ പരിപാടി. അവരുടെ ഗുരു ശ്രീമതി സുനിത ചന്ദ്രകുമാറിന്റെ മാർഗനിർദേശപ്രകാരമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സനാതന ധർമ്മത്തിന്റെ സമ്പന്ന സംസ്കാരം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
Post Your Comments