Latest NewsNewsInternational

സംഗീതം ഇസ്ലാമിക വിരുദ്ധം: സംഗീതോപകരണങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് താലിബാന്‍

കാബൂള്‍: സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. സംഗീതം ആസ്വദിക്കുന്നത് ശരിഅത്ത് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപകരണങ്ങള്‍ നശിപ്പിച്ചത്. ഹെറാത്ത് പ്രവിശ്യയില്‍ സംഗീതോപകരണങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന താലിബാന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

read also: ഓപ്പറേഷൻ ഫോസ്‌കോസ്: 4463 റെക്കോർഡ് പരിശോധന, ലൈസൻസില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടി

സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് യുവാക്കള്‍ക്ക് മതത്തോടുള്ള
താല്‍പര്യം കുറയാന്‍ കാരണമാകും. അതിനാലാണ് ഇത്തരം നടപടിയെന്ന് താലിബാന്‍ സദാചാര മന്ത്രാലയത്തിന്റെ പ്രതിനിധി അസീസ് അല്‍-റഹ്മാന്‍ അല്‍-മുഹാജിര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് താലിബാന്‍ സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് കൂട്ടിയിട്ട് കത്തിച്ചത്. വിവാഹവേദികളില്‍ നിന്നുമാണ് സംഗീതോപകരണങ്ങള്‍ കൂടുതലായും പിടിച്ചെടുത്തിരിക്കുന്നത്. ഹാര്‍മോണിയം, തബല, ഗിത്താര്‍, ആംപ്ലിഫയര്‍, സ്പീക്കര്‍ തുടങ്ങി സംഗീതവുമായി ബന്ധപ്പെട്ടവയെല്ലാം നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതു മുതല്‍, ഇസ്ലാമിക ഭരണകൂടം ശരീഅത്ത് നിയമങ്ങള്‍ക്ക് അനുസൃതമല്ലെന്ന് കരുതുന്ന എന്തിനും നിരോധനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2021 ആഗസ്തിലാണ് താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തത്‌. ആഴ്ചകള്‍ക്ക് മുന്‍പാണ് താലിബാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. അമിതമായ മേക്കപ്പ് സ്ത്രീകളെ പ്രാര്‍ത്ഥനയില്‍ നിന്ന് തടയുമെന്നും താലിബാന്‍ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കോളേജുകളില്‍ പ്രവേശനത്തിന് വിലക്കുണ്ട്. ഒപ്പം പൊതു ഇടങ്ങളിലും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button