കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയറിയിച്ച് എന്റര്‍ടെയ്ന്‍മെന്റ് താരം മിയ ഖലീഫ. എന്നാൽ ബോളിവുഡ്, ഹോളിവുഡ് താരമായ പ്രിയങ്ക ചോപ്രക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് മിയ ഖലീഫ. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കിടയില്‍ മിസ്സിസ് ജോനാസ് എന്തെങ്കിലും ശബ്ദിക്കുമോ എന്നാണ് മിയ ചോദിച്ചിരിക്കുന്നത്.. ‘ഈ സമയത്ത് മിസ്സിസ് ജോനാസ് എന്തെങ്കിലും ശബ്ദ ഘോഷമുണ്ടാക്കുമോ? എനിക്ക് ആകാംക്ഷയുണ്ട്. ബെയ്‌റൂട്ട് സ്‌ഫോടന സമയത്തെ ഷാക്കീറയുടെ വൈബ് ആണ് ഇതെനിക്ക് നല്‍കുന്നത്. നിശബ്ദത,’ മിയ ഖലീഫ ട്വീറ്റ് ചെയ്തു.
2020 ആഗസ്റ്റില്‍ ബെയ്‌റൂട്ട് തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ കൊളംബിയന്‍ ഗായിക ഷാക്കിറ പ്രതികരിച്ചിരുന്നില്ല. ആഗോള പ്രശസ്തയായ ഷാക്കിറയുടെ പിതാവ് ലെബനന്‍കാരനായിരുന്നു. ട്വീറ്റില്‍ നേരിട്ട് പറയുന്നില്ലെങ്കിലും കര്‍ഷക പ്രക്ഷോഭത്തില്‍ പ്രിയങ്ക ചോപ്ര പ്രതികരണമൊന്നും നടത്താത്തിലാണ് മിയയുടെ പ്രതികരണം എന്ന് ട്വീറ്റില്‍ നിന്നു വ്യക്തമാണ്. ട്വീറ്റിനു പിന്നാലെ നിരവധി ഇന്ത്യക്കാര്‍ മിയക്ക് മറുപടിയുമായെത്തി.
Read Also: ഉപരോധം പിന്‍വലിക്കില്ല ; ഇറാനെതിരെ കടുപ്പിച്ച് അമേരിക്ക
എന്നാൽ അനാവശ്യകാര്യങ്ങളില്‍ ഇടപെടരുതെന്ന് ചിലര്‍ കമന്റ് ചെയ്തപ്പോള്‍ ചിലര്‍ താരത്തെ പിന്തുണച്ചു. യുനിസെഫിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്ന പ്രിയങ്ക ചോപ്ര പൊതുവെ ഇത്തരം വിഷയങ്ങളില്‍ പ്രതികരണം നടത്തുന്ന താരമാണ്. എന്നാല്‍ കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് ഇതുവരെയും പ്രിയങ്ക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
Post Your Comments