ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറുകയാണ് പ്രിയതാരം പ്രിയങ്ക ചോപ്ര. അമേരിക്കൻ ഗായകനായ നിക്ക് ജൊനാസിനെ വിവാഹം ചെയ്തതിന് പിന്നാലെ ഹോളിവുഡ് സിനിമകളിലാണ് താരം ഫോക്കസ് ചെയ്യുന്നത്. 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. 2022ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇവര്‍ ഒരു പെണ്‍കുഞ്ഞിന്‍റെ മാതാപിതാക്കളും ആയി. ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് പ്രിയങ്കയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണവും നടന്നിരുന്നു.
ഇപ്പോള്‍ വിവാഹത്തെ കുറിച്ചും, കുഞ്ഞിനെ കുറിച്ചും, വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട പല തീരുമാനങ്ങളെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. അമേരിക്കൻ സംവിധായകനും നടനുമായ ഡാക്സ് ഷെപാര്‍ഡുമായുള്ള അഭിമുഖത്തിലാണ് പ്രിയങ്ക താനുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പങ്കുവച്ചത്. നിറത്തിന്റെ പേരില്‍ ബോളിവുഡ് സിനിമയില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി പ്രിയങ്ക ചോപ്ര അഭിമുഖത്തിൽ തുറന്നു പറഞ്ഞു. ഇരുണ്ട നിറമുള്ള പെണ്‍കുട്ടികള്‍ സിനിമയില്‍ ഓഡിഷന് ചെല്ലുമ്പോള്‍ വെളുത്തവരാണെങ്കില്‍ പെട്ടന്ന് അവസരം ലഭിച്ചേനേ എന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.
Also Read: ജോലിക്ക് പോയി തിരിച്ച് വന്നപ്പോൾ ഭക്ഷണം ഉണ്ടാക്കി വച്ചില്ല: യുവാവ് ഭാര്യയെ തല്ലിക്കൊന്നു
ഇക്കൂട്ടത്തില്‍ താൻ മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ തന്‍റെ അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിച്ച് വെച്ചിരുന്നുവെന്നും പ്രിയങ്ക പറയുന്നു. ഗൈനക്കോളജിസ്റ്റായ അമ്മയുടെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും പ്രിയങ്ക പറയുന്നു. സ്ത്രീകളില്‍ നിന്ന് അണ്ഡവും പുരുഷന്മാരില്‍ നിന്ന് ബീജവുമെല്ലാമെടുത്ത് ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതിന് ഇന്ന് സൗകര്യങ്ങളുണ്ട്. ഇതെല്ലാം പിന്നീട് ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്കായി ഉപയോഗിക്കാം. ആരോഗ്യമുള്ള സമയത്ത് തന്നെ അണ്ഡവും ബീജവുമെല്ലാം ശേഖരിച്ച് ഇതുപയോഗിച്ച് ആവശ്യാനുസരണം കുഞ്ഞിനായി ശ്രമിക്കുന്നവരുണ്ട്.
‘അമ്മയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. എനിക്കത് ചെയ്തപ്പോള്‍ എന്തോ ഒരു സമാധാനം തോന്നി. എനിക്ക് കരിയറില്‍ ഒരുപാട് ചെയ്യാനുണ്ടായിരുന്നു. ഇതിന് ശേഷം എനിക്ക് കരിയറിലേക്ക് നല്ലതുപോലെ ഫോക്കസ് ചെയ്യാൻ സാധിച്ചു. എന്ന് മാത്രമല്ല ഞാൻ ആ സമയത്ത് എനിക്ക് കുഞ്ഞ് വേണം എന്ന് ആഗ്രഹം തോന്നുന്ന ഒരാളെ കണ്ടുമുട്ടുകയും ചെയ്തിരുന്നില്ല. അതും വലിയ ഉത്കണ്ഠ എന്നിലുണ്ടാക്കിയിരുന്നു. കാരണം പ്രായം മുന്നോട്ട് നീങ്ങുകയാണല്ലോ…’- നാല്‍പതുകാരിയായ പ്രിയങ്ക പറയുന്നു.
Post Your Comments