ന്യൂഡല്‍ഹി : രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുളള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്ക് അങ്ങേയറ്റം ബഹുമാനമുള്ള നേതാവാണ് ഗുലാം നബി ആസാദെന്നും എപ്പോഴും സഭയില്‍ മാന്യമായി സംസാരിയ്ക്കുന്ന നേതാവാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.
” ഒരിക്കലും മോശപ്പെട്ട വാക്കുകള്‍ അദ്ദേഹം പറയാറില്ല. ഈ പാരമ്പര്യം പാര്‍ലമെന്റ് അംഗങ്ങള്‍ പഠിക്കേണ്ടതാണ്. കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അദ്ദേഹം അതിനെ പ്രശംസിച്ചു. താങ്കളുടെ പാര്‍ട്ടി ഞാന്‍ പറയുന്നത് ശരിയായ അര്‍ത്ഥത്തില്‍ എടുക്കുമെന്ന് വിശ്വസിയ്ക്കുന്നു. പകരം ജി-23യില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന് ഞാന്‍ കാതോര്‍ക്കുകയാണെന്ന് തെറ്റിദ്ധരിക്കില്ല” – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സോണിയാ ഗാന്ധിയെ വിമര്‍ശിച്ച 23 നേതാക്കളെയാണ് പ്രധാനമന്ത്രി ജി-23 എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഗുലാം നബി ആസാദിന്റെ രാജ്യസഭാംഗത്വം ഫെബ്രുവരിയില്‍ അവസാനിക്കും. പകരം അടുത്ത സീനിയറായ കോണ്‍ഗ്രസ് നേതാവിനെ സോണിയ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി നിയമിക്കും. സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ്മ, ജയറാം രമേഷ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കാണ് പരിഗണനയെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments