ചെന്നൈ: ഇംഗ്ലണ്ടിന്‍റെ ഒന്നാമിങ്സിലെ റണ്‍സ് വാരികൂട്ടാനായി ഒരുങ്ങി എത്തിയ ഇന്ത്യ പതറുന്നു. മൂന്നാംദിനം കളിനിര്‍ത്തുമ്പോൾ 578റണ്‍സ് പിന്തുടര്‍ന്നെത്തിയ ഇന്ത്യ 257 റണ്‍സിന് ആറുവിക്കറ്റെന്ന നിലയിലാണിപ്പോഴുള്ളത്. 68 പന്തില്‍ നിന്നും 33 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും 54 പന്തില്‍ 8 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനുമാണ് ക്രീസിലുള്ളത്.
Read Also: പശ്ചിമബംഗാളിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി
സ്കോര്‍ബോര്‍ഡില്‍ 19 റണ്‍സായപ്പോഴേക്കും രോഹിത് ശര്‍മയെ 6 റൺസിന് പുറത്തായി. 91റണ്‍സെടുത്ത റിഷഭ് പന്തും 73 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് പിന്നീട് ഇന്ത്യയെ താങ്ങി നിര്‍ത്തിയത്. നല്ല തുടക്കത്തോടെത്തിയ ശുഭ്മാന്‍ ഗില്‍ 29ഉം നായകന്‍ വിരാട് കോഹ്ലി 11ഉം ഉപനായകന്‍ അജിന്‍ക്യ രഹാനെ ഒന്നും റണ്‍സെടുത്ത് മടങ്ങേണ്ടി വന്നു. 55 റണ്‍സിന് നാലുവിക്കറ്റെടുത്ത ഡൊമിനിക് ബെസ്സും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറുമാണ് ഇന്ത്യക്ക് വെല്ലുവിളിയായത്.
Read Also: ഒമാനില്‍ ഇന്ന് 633 പേര്‍ക്ക് കോവിഡ്
143 പന്തില്‍ 73 റണ്‍സുമായി പുജാര പതിവ് രീതിയില്‍ ക്രീസിലുറച്ചുനിന്നപ്പോള്‍ 88 പന്തില്‍ 91 റണ്‍സെടുത്ത റിഷഭ് പതറാതെ പിടിച്ചു നിന്നു. അഞ്ചുസിക്സറുകളുമായി മികച്ച പ്രകടനം കാഴ്ചവച്ച റിഷഭ് പന്ത് സെഞ്ചുറിയോടു അടുത്തപ്പോൾ അടിതെറ്റി വീഴുകയായിരുന്നു.
നാലാംദിനം പോരാട്ടവീര്യം ഏറുമ്പോൾ ആസ്ട്രേലിയന്‍ പര്യടനത്തിലേതുപോലെ സുന്ദറും അശ്വിനുമടക്കമുള്ളവര്‍ പരമാവധി ചെറുത്തുനില്‍ക്കുമെന്നായിരിക്കും ഇന്ത്യന്‍ പ്രതീക്ഷ. ഫോളോ ഓണ്‍ ഒഴിവാക്കി മത്സരം സമനിലയിലെത്തിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക.
Post Your Comments