തിരുവനന്തപുരം : അഭ്യസ്ത വിദ്യരായ കേരളത്തിലെ ചെറുപ്പക്കാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പിൽ. വര്‍ഗ്ഗീയത വേണ്ട, തൊഴില്‍ മതി എന്ന് പറഞ്ഞിരിന്നവര് വര്‍ഗ്ഗീയതയും വേണം ബന്ധുക്കള്‍ക്ക് തൊഴിലും വേണം എന്ന നിലപാടിലാണിപ്പോള്‍ എന്ന് ഷാഫി ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് സ്ഥിരനിയമനം നടത്തിയ ക്രമവിരുദ്ധമായ എല്ലാ കരാര്‍ നിയമനങ്ങളും റദ്ദ് ചെയ്ത് ഈ തസ്തികകളില്‍ പി.എസ്.സി മുഖേന നിയമനം നടത്തുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയും അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കുകയും ചെയ്യുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം……………………….
അഭ്യസ്തവിദ്ദ്യരായ കേരളത്തിലെ ചെറുപ്പക്കാരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ . വർഗ്ഗീയത വേണ്ട,തൊഴിൽ മതി എന്ന് പറഞ്ഞിരിന്നവർ വർഗ്ഗീയതയും വേണം ബന്ധുക്കൾക്ക് തൊഴിലും വേണം എന്ന നിലപാടിലാണിപ്പോൾ.
LDF സ്ഥിരനിയമനം നടത്തിയ ക്രമവിരുദ്ധമായ എല്ലാ കരാർ നിയമനങ്ങളും റദ്ദ് ചെയ്ത് ഈ തസ്തികകളിൽ പി.എസ്.സി മുഖേന നിയമനം നടത്തുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുകയും അധികാരത്തിൽ വന്നാൽ നടപ്പിലാക്കുകയും ചെയ്യും.
https://www.facebook.com/shafiparambilmla/posts/3806787186024886
Post Your Comments