ന്യൂഡൽഹി : നിലവിൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കർഷകർ മാത്രമാണന്നും , അവരെ സമരത്തിന് പ്രേരിപ്പിക്കുകയാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ കർഷക പ്രസ്ഥാനങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും കേന്ദ്ര കൃഷിമന്ത്രി പാർലമെന്റിൽ പറഞ്ഞു.
നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാണ്. കാർഷിക നിയമത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നല്ല അതിനർഥം. ഒരു പ്രത്യേക സംസ്ഥാനത്തെ കർഷകരാണ് ഇപ്പോൾ സമരം ചെയ്യുന്നത്. അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. കാർഷിക നിയമം പ്രാവർത്തികമാക്കിയാൽ അവരുടെ കൃഷിഭൂമി മറ്റുള്ളവർ കൈയ്യടക്കുമെന്നാണ് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതെന്നും തോമർ പറഞ്ഞു.
Also read : സെമിത്തേരി വിഷയത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഓർത്തഡോക്‌സ് സഭ
കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പോരായ്മയുണ്ടെന്ന് വ്യക്തമാക്കാൻ ഇതുവരെ കർഷക പ്രസ്ഥാനങ്ങൾക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയും സർക്കാരും കർഷകരുടെ ക്ഷേമത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. ഇതൊരു അഭിമാനപ്രശ്‌നമായി സർക്കാർ കാണക്കാക്കുന്നില്ല. കാർഷിക നിയമങ്ങളിൽ എന്താണ് പ്രശ്‌നമെന്നാണ് ഞങ്ങളുടെ ചോദ്യം. അതിന് ഉത്തരം നൽകാൻ ആർക്കുമാകുന്നില്ല തോമർ പറഞ്ഞു.
Post Your Comments