ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ചോദിച്ച് ഫൈസർ സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. ബുധനാഴ്ച രാജ്യത്തെ ഡ്രഗ്‌സ് റഗുലേറ്ററുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് അപേക്ഷ പിൻവലിക്കാനുള്ള തീരുമാനമെന്നാണ് കമ്പനി അറിയിച്ചത്. കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ ആദ്യം നൽകിയ കമ്പനി ഫൈസറാണ്.
Also read : സെമിത്തേരി വിഷയത്തിൽ സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഓർത്തഡോക്‌സ് സഭ
ഇന്ത്യയ്ക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് അടിയന്തര ഉപയോഗത്തിനായി വീണ്ടും അപേക്ഷ നൽകുമെന്നാണ് ഫൈസർ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു വാക്‌സിന്റെ ഉപയോഗത്തിനായി ഫൈസർ അനുമതി തേടിയത്. പക്ഷേ ഇതിനുശേഷം അനുമതി തേടിയ കോവാക്‌സിൻ, കോവിഷീൽഡ് എന്നീ രണ്ട് കോവിഡ് വാക്‌സിനുകൾക്ക് ജനുവരിയിൽ ഇന്ത്യ അംഗീകാരം നൽകുകയും ചെയ്തിരുന്നു.
Post Your Comments