കൊച്ചി : സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഓർത്തഡോക്‌സ് സഭ. സെമിത്തേരി ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഓർത്തഡോക്‌സ് സഭ നേരത്തെ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് കോടതി സർക്കാരിന് നോട്ടീസ് അയച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് ഓർത്തഡോക്‌സ് സഭ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. ഇരുവിഭാഗങ്ങൾക്കും സെമിത്തേരികൾ ഉപയോഗിക്കാമെന്ന ഓർഡിനൻസ് കഴിഞ്ഞ വർഷമായിരുന്നു സർക്കാർ പുറത്തിറക്കിയത്.
Also read : കോവിഡിന്റെ ഉറവിടം തേടി ലോകാരോഗ്യസംഘടന ; വവ്വാൽ ഗുഹകളാകാം ഉറവിടമെന്ന് സൂചന
പിന്നീട് അത് നിയമമാക്കുകയായിരുന്നു. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓർത്തഡോക്‌സ് സഭ ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.ജസ്റ്റിസ് പി.വി ആശയാണ് ഈ ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ട് സംസ്ഥാന സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചത്. ഈ മാസം 17നാണ് ഹർജി വീണ്ടും കോടതിയുടെ പരിഗണനയിൽ വരുന്നത്. സംസ്ഥാന സർക്കാരിന്റെ നിയമനിർമ്മാണം സുപ്രീം കോടതി വിധി മറികടക്കാനുള്ള നീക്കമാണെന്നാണ് ഓർത്തഡോക്‌സ് സഭ പറയുന്നത്.
Post Your Comments