കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരാന്‍ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
Read Also : രാജ്യത്ത് 62,000 കോടി വായ്പ എഴുതി തള്ളി ആര്‍ബിഐ
അതെ സമയം, കുവൈറ്റില്‍ എത്തുന്ന വിമാനങ്ങളില്‍ 35 യാത്രക്കാര്‍ മാത്രം എന്നത് അനിശ്ചിതകാലത്തേക്ക് തുടരും. കൂടാതെ, കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അധികൃതര്‍ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കുവൈറ്റില്‍ എത്തിയവരും കുവൈറ്റിലെ പരിശോധനയില്‍ പോസിറ്റീവ് ആകുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments