ന്യൂഡല്‍ഹി ; രാജ്യത്ത് 62,000 കോടി വായ്പ എഴുതി തള്ളി ആര്‍ബിഐ. മാര്‍ച്ച് 2020 വരെ രാജ്യത്തെ വിവിധ ബാങ്കുകള്‍ എഴുതിത്തള്ളിയത് 62,000 കോടി രൂപയുടെ വായ്പ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആണ് മറുപടി നല്‍കിയത്. വിവരാവകാശ പ്രവര്‍ത്തകനായ ബിശ്വനാഥ് ഗോസ്വാമിയാണ് ആര്‍ടിഐ അപേക്ഷ നല്കിയത്.
Read Also : ചൈനയെ കടത്തിവെട്ടി ഇന്ത്യ കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കിയത് 17 വിദേശ രാജ്യങ്ങള്‍ക്ക്
ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് കമ്പനിയുടെ 622 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയിരിക്കുന്നത്. വിന്‍സം ഡയമണ്‍സിന്റെ 3098 കോടി, ബസുമതി അരി ഉത്പാദകരായ ആര്‍ഇഐ അഗ്രോയുടെ 2789 കോടി, കെമിക്കല്‍ കമ്പനിയായ കുഡോസ് കെമിയുടെ 1,979 കോടി, നിര്‍മ്മാണ കമ്പനിയായ സൂം ഡെവലപ്പേഴ്‌സിന്റെ 1927 കോടി, കപ്പല്‍നിര്‍മ്മാണ കമ്പനിയായ എബിജി ഷിപ്പ്യാര്‍ഡിന്റെ 1875 കോടി, വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 1,3314 കോടി രൂപ എന്നിങ്ങനെയാണ് വായ്പ എഴുതിത്തള്ളിയിരിക്കുന്നത്.
Post Your Comments