ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ നടത്തിയ അക്കൗണ്ടുകൾ ട്വിറ്റർ വീണ്ടും മരവിപ്പിച്ചു. വംശഹത്യയുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകളുള്ള അക്കൗണ്ടുകളാണ് ട്വിറ്റർ മരവിപ്പിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടി. കർഷകരുടെ വംശഹത്യയ്ക്ക് മോദി തയ്യാറെടുക്കുന്നുവെന്ന ഹാഷ് ടാഗ് ഉപയോഗിച്ച 250 ട്വിറ്റർ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.
Also read : കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഗുരുതര കോവിഡ് പ്രോട്ടോക്കോൾ ലംഘനം
നേരത്തെ മരവിപ്പിച്ചിരുന്ന അക്കൗണ്ടുകൾ പിന്നീട് ട്വിറ്റർ തുറന്നുകൊടുക്കുകയായിരുന്നു. തുടർന്നാണ് കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയം ട്വിറ്ററിന് ശക്തമായ മുന്നറിയിപ്പ് നൽകിയത്. അങ്ങനെയാണ് ട്വിറ്റർ ഈ അക്കൗണ്ടുകൾ വീണ്ടും മരവിപ്പിച്ചത്. ഇത്തരം ഹാഷ്ടാഗുകൾ ജനങ്ങളിൽ തെറ്റായ ഭീതി ഉണ്ടാക്കുകയാണെന്നും സംഘർഷമുണ്ടാക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതൊക്കെയെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments