Latest NewsCricketNewsIndiaSports

നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താനൊരുങ്ങി ഹാര്‍ദിക് പാണ്ഡ്യ

ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഫെബ്രുവരി 4-ന് ചെന്നൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുന്ന ചിത്രം താരം തന്നെ തൻറ്റെ സമൂഹമാധ്യമ പേജിലൂടെ പുറത്തുവിട്ടു. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന ഹാര്‍ദിക്കിനെയാണ് ചിത്രത്തിൽ കാണുന്നത്.

Read Also: ഇന്ത്യയിലെ കര്‍ഷകസമരത്തെ അനുകൂലിച്ച റിഹാന പാകിസ്ഥാന്‍ കൊടിയുമായി നില്‍ക്കുന്ന ചിത്രം

ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പവും പാണ്ഡ്യ പലിശീലന സമയം ചിലവഴിച്ചു. ഫെബ്രുവരി 5-നാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ച 18 അംഗ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. നേരത്തെ, ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ ഹാര്‍ദിക് ടീമിലുണ്ടായിരുന്നില്ല.

Read Also: ശബരിമല പറഞ്ഞ് യുഡിഎഫ് ജനങ്ങളെ വഴി തെറ്റിക്കുന്നു; സിപിഎം

“ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെവരുന്നൂ”വെന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. 2018 സെപ്തംബറിലാണ് ഹാര്‍ദിക് പാണ്ഡ്യ അവസാനമായി ടെസ്റ്റ് കളിച്ചത്. അന്ന് സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 60 റണ്‍സിന് തോറ്റു. കഴിഞ്ഞവര്‍ഷം ബാക്ക് സര്‍ജറിക്ക് വിധേയനായ ഹാര്‍ദിക് നീണ്ട ബൗളിങ് സ്‌പെല്ലുകള്‍ ചെയ്യാന്‍ ആരംഭിച്ചിട്ടില്ല. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹാര്‍ദിക്കിന് അവസരം ലഭിക്കാതിരുന്നതിനുള്ള പ്രഥമകാരണവും ഇതുതന്നെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button