ന്യൂഡല്‍ഹി : ഇന്ത്യയിലെ കര്‍ഷകസമരത്തെ അനുകൂലിച്ച റിഹാന പാകിസ്ഥാന്‍ കൊടിയുമായി നില്‍ക്കുന്ന ചിത്രം, പുറത്തുവന്ന ചിത്രത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്ത് . കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കതിരെയുള്ള കര്‍ഷകരുടെ സമരത്തെ പിന്താങ്ങിയ അമേരിക്കന്‍ പോപ്പ് ഗായിക റിഹാനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ എതിര്‍പ്പാണ് ഉയരുന്നത്. തന്റെ അഭിപ്രായം പ്രകടമാക്കിയ ഗായികയ്ക്കെതിരെ വന്‍ തോതിലുള്ള ട്രോളുകളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്. ഇതിന്റെ കൂട്ടത്തില്‍ റിഹാന ‘പാകിസ്ഥാന്റെ’ ദേശീയ പതാക വിടര്‍ത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രവും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
തിങ്ങിനിറഞ്ഞ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നുകൊണ്ട് സണ്‍ഗ്‌ളാസ് ധരിച്ച ഗായിക ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതായാണ് ചിത്രം. എന്നാല്‍ റിഹാന പാകിസ്ഥാന്‍ കൊടിയേന്തി നില്‍ക്കുന്ന ഈ ചിത്രം പൂര്‍ണമായും വ്യാജമായി സൃഷ്ടിച്ചെടുത്തതാണെന്നതാണ് വസ്തുത. സെര്‍ച്ച് എഞ്ചിനിലെ ഒരു സാധാരണ റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ തന്നെ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്താന്‍ സാധിക്കും. സത്യത്തില്‍, വെസ്റ്റ് ഇന്‍ഡീസിന്റെ കൊടിയാണ് ഗായിക കൈയ്യിലേന്തി നില്‍ക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുകയും ചെയ്യും
Post Your Comments