മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കം. ഓവലിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ തളച്ചാൽ പരമ്പര ജയിക്കാമെന്ന് മത്സരത്തിന് മുന്നോടിയായി ഇംഗ്ലീഷ് നായകൻ ജോ റൂട്ട് പറഞ്ഞു.
ലീഡ്‌സ് ടെസ്റ്റിലെ തകർച്ചക്ക് പിന്നാലെ ടീമിൽ മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. സൂപ്പർ സ്പിന്നർ ആർ അശ്വിന്റെ മടങ്ങി വരവ് ഏറെക്കുറെ ഉറപ്പാണ്. ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തലും അശ്വിൻ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാനാണ് സാധ്യത.
Read Also:- ഐപിഎൽ 2022: ഗ്രൂപ്പ് മാതൃകയിൽ നടത്താൻ തീരുമാനം
ടെസ്റ്റിൽ ആറ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻമാർ എന്ന ആശയത്തോട് പൊതുവെ കോഹ്‌ലി യോജിക്കാറില്ല. എന്നാൽ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേൽക്കുകയും മധ്യനിര ബാറ്റ്സ്മാന്മാർ മോശം ഫോമിലാവുകയും ചെയ്തതോടെ ആറാമതൊരു ബാറ്റ്സ്മാനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾ സജീവമായി. അതേസമയം, നാല് പേസർമാരെ തന്നെ നിലനിർത്താൻ തീരുമാനിച്ചാൽ ഇഷാന്ത് ശർമ്മയ്ക്ക് പകരം ഷാൽദുൽ താക്കൂറോ ഉമേഷ് യാദവോ അന്തിമ ഇലവനിലെത്തും.
Post Your Comments