ഇടുക്കി : വാന്‍ഗിരി തട്ടിപ്പ് ചതിക്കുഴിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന രീതിയിലുള്ള തട്ടിപ്പാണ് ‘വാന്‍ഗിരി തട്ടിപ്പ്’. അജ്ഞാത ഫോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന മിസ്ഡ് കോളിലൂടെയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.
അജ്ഞാത ഫോണ്‍ കോള്‍ എടുത്താല്‍ മറു തലയ്ക്കല്‍ സ്ത്രീ ശബ്ദം കേള്‍ക്കാം. ഹലോ പറഞ്ഞ ശേഷം കോള്‍ കട്ടാകും. ഒന്നോ രണ്ടോ റിങ്ങുകളില്‍ ഫോണ്‍ കോള്‍ കട്ടാകുമ്പോള്‍ പലരും തിരിച്ചു വിളിയ്ക്കും തിരിച്ചു വിളിച്ചാല്‍ സെക്കന്‍ഡുകള്‍ക്കകം മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോരുമെന്നാണ് റിപ്പോര്‍ട്ട്. ഒരേ സമയം പതിനായിരക്കണക്കിന് പേര്‍ക്ക് ഇത്തരത്തില്‍ മിസ്ഡ് കോള്‍ പോകും. അവരില്‍ 1000 പേരെങ്കിലും തിരിച്ചു വിളിയ്ക്കും. സോമാലിയായില്‍ നിന്ന് 00252ല്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണ് നിരവധി പേര്‍ക്ക് ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Post Your Comments