ലക്നൗ : ഉത്തര്‍പ്രദേശ് സർക്കാരിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ആംആദ്മി പാര്‍ട്ടി രാജ്യസഭ അംഗം സഞ്ജയ് സിംഗിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ച് കോടതി. ഉത്തര്‍പ്രദേശ് എംപി-എംഎൽഎ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് 12ന് സഞ്ജയ് സിംഗ് നടത്തിയ ചില പരാമർശങ്ങളാണ് കേസിന് അടിസ്ഥാനം. ഉത്തര്‍പ്രദേശ് സർക്കാർ ചില പ്രത്യേക ജാതിക്കാരെ മാത്രം അനുകൂലിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.
തുടർന്ന് വിദ്വേഷം വളർത്താൻ ശ്രമം, അപകീർത്തിപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി ഹസ്തർഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് എംപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബർ ഏഴിന് സഞ്ജയ്ക്കെതിരെ ചാര്‍ജ് ഷീറ്റ് ഫയൽ ചെയ്തു. പത്തുദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ വിചാരണ ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകുകയും ചെയ്തു. എന്നാൽ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി അലഹബാദ് ഹൈക്കോടതിയെ സിംഗ് സമീപിച്ചിരുന്നുവെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു.
Post Your Comments