Latest NewsNewsIndia

അയോധ്യയിൽ രാമായൺ സർവ്വകലാശാല സ്ഥാപിക്കും: നിർദ്ദേശം അംഗീകരിച്ച് യോഗി സർക്കാർ

ലക്നൗ: അയോധ്യയിൽ രാമായൺ സർവ്വകലാശാല സ്ഥാപിക്കും. ഇത് സംബന്ധിച്ച് മഹർഷി മഹേഷ് യോഗി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശം ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യുപി മന്ത്രിസഭാ യോഗം വ്യവസായ, ടൂറിസം വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി.

സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ അഞ്ച് സർവ്വകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകി. അയോദ്ധ്യയിൽ മഹർഷി മഹേഷ് യോഗി രാമായൺ സർവ്വകലാശാല, ബിൽഹോർ കാൺപൂരിൽ മഹർഷി മഹേഷ് യോഗി കാർഷിക സർവ്വകലാശാല, ആഗ്രയിൽ ശാരദ സർവ്വകലാശാല, ഹാപൂരിൽ ജിഎസ് സർവ്വകലാശാല, ബറേലിയിൽ ഫ്യൂച്ചർ സർവ്വകലാശാല എന്നിവ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.

ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ: കൊലപാതക കുറ്റം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങി യുവാവ്

അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്സ്പോട്ടായി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഡിസ്നിലാൻഡ് മാതൃകയിൽ ‘രാമ ലാൻഡ്’ എന്ന പേരിൽ തീം പാർക്ക് വികസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ‌അയോദ്ധ്യ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സരയൂ നദിയിലൂടെയുള്ള രാമായൺ ക്രൂയിസിൽ യാത്ര ചെയ്യാനും പ്രശസ്തമായ ഇടങ്ങൾ കാണാനും അവസരമൊരുക്കുന്ന ആഡംബര ബോട്ട് സർവ്വീസ് വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button