മഥുര: ശ്രീകൃഷ്ണ ജന്മഭൂമിക്ക് ചുറ്റുമുള്ള മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. സർക്കാർ ഉത്തരവിനെ തുടർന്ന് ശ്രീകൃഷ്ണ ജന്മഭൂമിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാലകളാണ് പൂട്ടിയത്. നഗരസഭയിലെ 22 വാർഡുകളിലായി 29 മദ്യ, ബിയർ ഷോപ്പുകലാണ് എക്സൈസ് വകുപ്പ് ബുധനാഴ്ച പൂട്ടിയത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2021 സെപ്തംബർ 10ന് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവ് ഒരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഉത്തരവ് എക്സൈസിന് ലഭിച്ചതിനെ തുടർന്നാണ് മദ്യശാലകൾ പൂട്ടിയത്. ഉത്തരവ് പ്രകാരം മഥുര മുനിസിപ്പൽ കോർപ്പറേഷനിലെ 22 വാർഡുകളിലായി മദ്യവും പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്ന 37 കടകൾ അടച്ചുപൂട്ടി.
Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും
അതേസമയം, മദ്യശാലകൾ പൂട്ടിയതുവഴി സർക്കാരിന് 42 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. എന്നാൽ, ക്ഷേത്ര സമീപത്ത് നേരത്തെ മാംസവും മദ്യവും വിൽക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ മദ്യശാലകൾ അടച്ചിരുന്നില്ല.
Post Your Comments