KeralaLatest NewsNews

എം ശിവശങ്കര്‍ ജയില്‍മോചിതനായി

പുറത്തിറങ്ങിയത് 98 ദിവസത്തെ ജയില്‍വാസത്തിനു ശേഷം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍മോചിതനായി. 98 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് എം.ശിവശങ്കര്‍ ജയില്‍മോചിതനായത്. കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. കാക്കനാട് നിന്നും തിരുവനന്തപുരത്തേക്കാണ് അദ്ദേഹം എത്തുക.

Read Also : പാക് പട്ടാളത്തെ തുരത്തി ഇന്ത്യ പിടിച്ചടക്കിയതാണ് കശ്മീര്‍ : ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്റെ അവകാശവാദം

98 ദിവസത്തിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍ മോചിതനായി. കാക്കനാട് ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചിതനായത്. ജാമ്യം നല്‍കിയത് അന്വേഷണപുരോഗതിയും ആരോഗ്യവും വിലയിരുത്തിയെന്ന് കോടതി വ്യക്തമാക്കി. എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് കൊച്ചി എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിലും കള്ളപ്പണ ഇടപാട് കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

 

സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കേസില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ജയിലില്‍ നിന്നിറങ്ങിയത്. അറസ്റ്റിലായി 98 ദിവസത്തിന് ശേഷം. സ്വര്‍ണ്ണക്കടത്ത്, കള്ളപണ ഇടപാട്, വിദേശത്തേക്ക് ഡോളര്‍ കടത്ത് 3 കേസിലും ജാമ്യം. മറ്റ് കേസുകളില്‍ കോടതി നിര്‍ദേശിച്ച അതെ വ്യവസ്ഥകളോടെ തന്നെയാണ് ഡോളര്‍ കടത്തു കേസിലും ജാമ്യം. 2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്സ് പോര്‍ട്ട് കോടതിയില്‍ നല്‍കണം.

ഡോളര്‍ കടത്തില്‍ പങ്കില്ലന്നും ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉള്ളതെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.

സ്വര്‍ണ്ണക്കടത്തിന്റെ മറവില്‍ നടന്ന കള്ളപ്പണ ഇടപാട് കേസില്‍ 2020 ഒക്ടോബര്‍ 28 ന് എന്‍ഫോഴ്സ്‌മെന്റ് ഡയരക്ടറേറ്റാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പിന്നാലെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും അറസ്റ്റിലായി. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതോടെ ഇതില്‍ സ്വാഭാവിക ജാമ്യം ലഭിച്ചു. ഒടുവിലാണ് കസ്റ്റംസ് തന്നെ രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസിലും ജാമ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button