ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ പ്രശ്നം അന്തസോടെ ഇന്ത്യയും പാകിസ്ഥാനും പരിഹരിക്കണം, നിവര്‍ത്തിയില്ലാതെ ഇന്ത്യയോട് ആവശ്യം ഉന്നയിച്ച് പാകിസ്ഥാന്‍. ജമ്മു കാശ്മീര്‍ പ്രശ്നം കലഹങ്ങളില്ലാതെ അന്തസോടെ ഇന്ത്യയും പാകിസ്ഥാനും പരിഹരിക്കണമെന്ന് അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത് പാകിസ്ഥാന്‍ കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയാണ്. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ അസ്ഗര്‍ കാന്‍ അക്കാഡമിയില്‍ പുതിയ എയര്‍ഫോഴ്സ് ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയും പാകിസ്ഥാനും ഏറെനാളായി നിലനില്‍ക്കുന്ന ജമ്മു കാശ്മീരിലെ പ്രശ്നങ്ങള്‍ അവിടുത്തെ ജനങ്ങളുടെ ആഗ്രഹം പോലെ കലഹങ്ങളൊന്നുമില്ലാതെ അന്തസായി പരിഹരിക്കണം.’ ജനറല്‍ ബജ്വ പറഞ്ഞു.
Read Also : ലൗജിഹാദ് ആരോപണം ശക്തമായിരിക്കെ ജസ്റ്റിസിനെതിരെ കരി ഓയില്‍ ആക്രമണം
മൂന്നാമതൊരു രാജ്യം പ്രശ്നത്തില്‍ ഭാവിയില്‍ ഇടപെടാതിരിക്കാന്‍ പരസ്പര ബഹുമാനത്തോടെ സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിന് എല്ലാവഴിയിലൂടെയും ശ്രമിക്കുകയാണ് വേണ്ടതെന്ന് ജനറല്‍ ബജ്വ അഭിപ്രായപ്പെട്ടു. 1947ല്‍ ഇന്ത്യ-പാകിസ്ഥാന്‍ രൂപീകരണ സമയത്ത് അന്നത്തെ കാശ്മീര്‍ പ്രദേശങ്ങള്‍ ഭൂരിഭാഗവും പാകിസ്ഥാന്‍ അധീനതയിലായിരുന്നു. ഇന്ത്യന്‍ സൈന്യം പാക് പട്ടാളത്തെയും ഇവര്‍ക്ക് പിന്തുണയായി നിന്ന ഗോത്ര വിഭാഗങ്ങളെയും തുരത്തി കാശ്മീര്‍ ഇന്ത്യയ്ക്കൊപ്പം ചേര്‍ത്തു. പിന്നീട് പ്രശ്നം ഐക്യരാഷ്ട്ര സഭയിലെത്തിയപ്പോള്‍ കാശ്മീരിന്റെ ഇന്ത്യയിലേക്കുളള ലയനം അംഗീകരിക്കപ്പെട്ടു. തല്‍സ്ഥിതി തുടരാനും ധാരണയായി.
പാകിസ്ഥാന്‍ കാശ്മീര്‍ ഭാഗത്ത് നിന്നും പൂര്‍ണമായും പിന്മാറിയ ശേഷം ഇന്ത്യ ഈ പ്രദേശങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍ നാളിതുവരെ പാകിസ്ഥാന്‍ പൂര്‍ണമായും ഇവിടെ നിന്നും പിന്മാറാന്‍ തയ്യാറായിട്ടില്ല. തുടര്‍ന്ന് മൂന്ന് യുദ്ധങ്ങളാണ് പാകിസ്ഥാനുമായി ഉണ്ടായത്. നിലവില്‍ പാകിസ്ഥാന്‍ അധിനിവേശത്തിന് ശ്രമിക്കുന്ന ഭാഗങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിലും ജമ്മു കാശ്മീരിലുമാണ് ഉള്‍പ്പെടുന്നത്.
Post Your Comments