Latest NewsNewsIndia

ഇനി കൂട്ടത്തോടെ ആളുകളെ ബി.ജെ.പിയിലെത്താൻ അനുവദിക്കില്ലെന്ന് കൈലാഷ്‌ വിജയ് വാർ​ഗിയ

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ പാർട്ടിയിൽ എത്തുന്നതിന് താൽക്കാലികമായി തടയിട്ട്​ ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ നിന്നും നിരവധി പേരാണ് ബി.ജെ.പിയിലെത്തുന്നത്. ​

എന്നാൽ നേതാക്കളെ കൂട്ടത്തോടെയെത്തിച്ച്​ തൃണമൂലിന്‍റെ ബി ടീമാനാകാനില്ലെന്നാണ്​ ബിജെപിയുടെ പുതിയ നിലപാട്​. ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാർട്ടിയിൽ ചേർക്കേണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വാർ​ഗിയ പറഞ്ഞു. ‌

തൃണമൂലിന്‍റെ ബി ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ക്ലീൻ ഇമേജില്ലാത്ത പല തൃണമൂൽ നേതാക്കളും ബിജെപിയിലെത്തുകയാണ്​. പല തരത്തിലുള്ള ആരോപണങ്ങൾ അഭിമുഖീകരിക്കുന്ന നേതാക്കൾ ബിജെപിയിൽ എത്തുന്നതിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന്​ ‌വിജയ് വാർ​ഗിയ പറഞ്ഞു. ഇനി മുതൽ കൂട്ടത്തോടെ ആളുകളെ ബി.ജെ.പിയിലെത്താൻ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തിയാകും നേതാക്കളെ പാർട്ടിയിലേക്ക്​ എത്തിക്കുകയെന്നും വിജയ വർഗീയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button