കൊല്‍ക്കത്ത : തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ പോകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കുറച്ച് അഴിമതിക്കാരായ നേതാക്കളെ ബി.ജെ.പിക്ക് വാങ്ങാന്‍ സാധിക്കും. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി എല്ലാം സമര്‍പ്പിക്കുന്ന പ്രവര്‍ത്തകരെ അതിന് കിട്ടില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ കോൺഗ്രസിൽ അഴിമതിക്കാര്‍ക്ക് സ്ഥാനമില്ല, ഭരണകക്ഷി വിടാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ അത് ചെയ്യണംമെന്നും അവര്‍ വ്യക്തമാക്കി. രണ്ടുതവണ ഡയമണ്ട് ഹാര്‍ബര്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ദീപക് ഹാല്‍ഡര്‍ തൃണമൂലില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മമതയുടെ പരാമര്‍ശം.
Post Your Comments