CricketLatest NewsNewsIndiaSports

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികൾക്കെത്താം

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിച്ച് ബിസിസിഐ

 

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിച്ച് ബിസിസിഐ. ഇതോടെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കാണികളുടെ ആരവമുയരും. കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്കുള്ള പ്രവേശനം അനുവദിച്ച് സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കിയത്. ഇതിനു പിന്നാലെയായിരുന്നു ബിസിസിഐയുടെ ഇടപെടൽ. ചെപ്പോക്കിലാണ് ആദ്യ രണ്ട് മത്സരങ്ങളും നടക്കുക. അടച്ചിട്ട സ്റ്റേഡിയത്തിലാവും ആദ്യ മത്സരം നടത്തുക.കൂടാതെ രണ്ടാം മത്സരത്തിൽ 12000-15000 കാണികളെ വരെ അനുവദിക്കുമെന്ന സൂചനയുമുണ്ട്.

Also read : നിയമസഭയിലേക്ക് മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി : രാജി ഇന്നല്ലെങ്കിൽ നാളെ

ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത് ഫെബ്രുവരി അഞ്ചിനാണ്. 13നാണ് രണ്ടാം മത്സരം ചെന്നൈയിൽ നടക്കുന്നത്. ഫെബ്രുവരി 24, മാർച്ച് 4 എന്നീ തീയതികളിൽ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ വെച്ചാണ് അവസാനത്തെ രണ്ട് മത്സരങ്ങളും നടക്കുന്നത്. മൊട്ടേരയിൽ നടക്കുന്ന അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന സൂചനയുണ്ട്. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയം. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെയെങ്കിലും പ്രവേശിക്കാൻ കഴിയുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button