ന്യൂഡല്‍ഹി : 2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തിയെന്നും ധനമന്ത്രി. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇത്. ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്.
ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. രാവിലെ 11ന് ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
Post Your Comments