ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ മധ്യവർഗത്തിനു വേണ്ടിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഡെപ്പോസിറ്റ് ഇൻഷൂറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുമ്പോഴാണ് ധനമന്ത്രിയുടെ പരാമർശം. ബാങ്കുകളിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ സ്വന്തം പണം തിരിച്ച് കിട്ടാൻ നിക്ഷേപകർക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
ബാങ്കിങ് മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടു വരുമ്പോഴും മധ്യവർഗത്തെ പരിഗണിക്കാറുണ്ട്. സാമ്പത്തിക മാറ്റങ്ങളുടെ ഫലമായി ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇത് നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നതിന്‍റെ തെളിവാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments